മൂന്നു മുന്നണികളെയും പരാജയപ്പെടുത്തി ബ്രില്ലി ബോബി !

എ കെ ജെ അയ്യര്‍

വെള്ളി, 18 ഡിസം‌ബര്‍ 2020 (20:23 IST)
റാന്നി: ഇടതും വലതും എന്‍.ഡി.എ  യും തകര്‍പ്പന്‍ മത്സരം കാഴ്ചവച്ച പഴവങ്ങാടി പഞ്ചായത്തിലെ ഐത്തല വാര്‍ഡില്‍ സ്വന്ത്ര സ്ഥാനാര്ഥിയായ ബ്രില്ലി ബോബി എബ്രഹാം മൂവരെയും അടിയറ പറയിച്ചു വാര്‍ഡ് മെമ്പറായി. ബ്രില്ലി ബോബി എബ്രഹാം 547 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം കൈവരിച്ചത്.
 
വാശിയേറിയ പോരാട്ടത്തില്‍ പോല്‍ ചെയ്ത 992 വോട്ടുകളില്‍ 705 എണ്ണവും ഇവര്‍ പിടിച്ചെടുത്തു. മുന്നണികളുടെ മൂന്നു സ്ഥാനാര്‍ത്ഥികളും കൂടി നേടിയ ആകെ വോട്ടുകളുടെ ഇരട്ടിയിലധികം വോട്ടാണ് ബ്രില്ലി ബോബി എബ്രഹാം നേടിയത്. എന്നാല്‍ ഇവര്‍ സാധാരണക്കാരിയല്ല എന്നതാണ് കാരണം, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ബോബി എബ്രഹാമിന്റെ ഭാര്യയാണ് ഇവര്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍