ഫസ്റ്റ് നൈറ്റ് ലൈവായി കാണാന്‍ മോഹം: ദമ്പതികള്‍ റൂമിലെത്തിയപ്പോള്‍ കണ്ടത് കൂര്‍ക്കം വലിച്ച് ഉറങ്ങുന്ന യുവാവിനെ, സംഭവം പയ്യന്നൂരില്‍

ശ്രീനു എസ്

ചൊവ്വ, 5 ജനുവരി 2021 (18:30 IST)
ഫസ്റ്റ് നൈറ്റ് കാണാന്‍ നവദമ്പതികളുടെ മുറിയില്‍ കയറി ഒളിച്ചിരുന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിനു സമീപമാണ് സംഭവം. വിവാഹം കഴിഞ്ഞ് നവദമ്പതികള്‍ വീട്ടിലെത്തും മുന്‍പെ ഇയാള്‍ ഏണിവച്ച് മുറിക്കുള്ളില്‍ സാഹസികമായി കയറുകയായിരുന്നു. എന്നാല്‍ ദമ്പതികള്‍ മുറിക്കുള്ളില്‍ പ്രവേശിക്കാന്‍ താമസിച്ചതോടെ യുവാവ് ആപ്പിലാകുകയായിരുന്നു. ഉറക്കം പിടിച്ച യുവാവ് കൂര്‍ക്കം വലികൂടി തുടങ്ങിയതോടെ വീട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 
 
ദമ്പതികള്‍ റൂമിയില്‍ കയറിയതും യുവാവിന്റെ കൂര്‍ക്കം വലിയാണ് കേട്ടത്. തളിപ്പറമ്പ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വ്യക്തിയാണ് അറസ്റ്റിലായ ഇയാള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍