വിവാദമായ പാറ്റൂര്‍ ഭൂമി ഇടപാട് കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും. കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നോട്ടീസ് അയക്കണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുത്തേക്കും. അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുക. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരന് എന്നിവര്‍ക്കും നോട്ടീസ് അയക്കുന്ന കാര്യത്തില്‍ ലോകായുക്ത തീരുമാനമെടുക്കും.