പത്തനംതിട്ടയില്‍ കായികമേളയില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 4 ഒക്‌ടോബര്‍ 2023 (10:13 IST)
പത്തനംതിട്ടയില്‍ കായികമേളയില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. അഴൂര്‍ സ്വദേശി വിഗ്‌നേഷ് മനു ആണ് മരിച്ചത്. കോന്നി ഉപജില്ല കായികമേളയില്‍ പങ്കെടുത്തതിന് ശേഷമാണ് സംഭവം. 3,000 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങി. ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. 
 
വിഗ്നേഷ് നേരത്തേ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. സ്‌കൂളിലെ പൊതുദര്‍ശത്തിന് ശേഷം വിഗ്‌നേഷിന്റെ സംസ്‌കാരം ഇന്ന് നടക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍