സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; ഡിവൈഎഫ്ഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (12:42 IST)
സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഇരിങ്ങാലക്കുട ലോക്കൽ കമ്മിറ്റി അംഗമായ ആർ എൽ ജീവലാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഎമ്മിലേയും യുവജന സംഘടന ഡിവൈഎഫ്ഐയിലേയും എല്ലാ സ്ഥാനങ്ങളിൽ നിന്നും ജീവലാലിനെ നീക്കം ചെയ്‌തതായി പാർട്ടി അറിയിച്ചു.
 
യുവതി നൽകിയ പരാതിയിൽ കാട്ടൂർ പൊലീസ് കേസെടുത്തിരുന്നു. മെഡിക്കൽ പ്രവേശനത്തിന് സഹായിക്കാമെന്ന് പറഞ്ഞ് യുവതിയുടെ കൂടെ പോയ ഇയാൾ തിരുവനന്തപുരം എം എൽ എ ഹോസ്‌റ്റലിൽവെച്ച് അപമര്യാദയായി പെരുമാറിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
 
ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകയാണ് പരാതി നൽകിയ യുവതി. ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടിയൊന്നും എടുക്കാത്തതിനെത്തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍