പരവൂര്‍ വെടിക്കെട്ട്: കൊല്ലം പൊലീസ് കമ്മീഷണര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

വ്യാഴം, 14 ഏപ്രില്‍ 2016 (14:23 IST)
പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ കൊല്ലം ജില്ല പൊലീസ് കമ്മീഷണര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ. മത്സരകമ്പമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പൊലീസ് അവഗണിച്ചു. ഈ സാഹചര്യത്തിലാണ് കമ്മീഷണര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തത്.
 
കമ്മീഷണര്‍ക്ക് പുറമേ ചാത്തന്നൂര്‍ എ സി പി, പരവൂര്‍ സി ഐ എന്നിവര്‍ക്കെതിരെയും നടപടി വേണമെന്ന്
ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തു. അതേസമയം, പൊലീസുകാര്‍ക്കെതിരെ മാത്രം നടപടിയെടുക്കുന്നത് ശരിയല്ലെന്ന് ഡി ജി പി നിലപാടെടുത്തു.
 
പരവൂര്‍ വെടിക്കെട്ട് സംഭവത്തില്‍ ഏതൊക്കെ ഭാഗത്താണ് വീഴ്ചകള്‍ ഉണ്ടായത് എന്ന് വ്യക്തമായിരിക്കെ പൊലീസിനെ മാത്രം ബലിയാടാക്കുന്നത് സേനയുടെ മനോവീര്യം തകര്‍ക്കുമെന്ന് ഡി ജി പി പറഞ്ഞു. ജില്ല ഭരണകൂടം ഒന്നടങ്കം ഇക്കാര്യത്തില്‍ ഉത്തരവാദികളാണെന്നും ഡി ജി പി പറഞ്ഞു.

വെബ്ദുനിയ വായിക്കുക