കുട്ടിയുടെ രക്ഷിതാക്കളെയും സംഘാടകരേയും ഇന്നലെ രാത്രി പത്തരയോടെ എസ്പി ഓഫിസിലേക്ക് വിളിച്ചു വരുത്തി ഡിഐജി മൊഴിയെടുത്തു. സംഭവസ്ഥലത്തുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യുമെന്നും ഡിഐജി പറഞ്ഞു. സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കുമെതിരേ കേസടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് എടക്കാട് പോലീസാണ് കേസെടുത്തത്.
കുഞ്ഞിന്റെ അമ്മ സഫ്രിന നിസാം, ഭര്‍ത്താവ് സുല്‍ത്താന്‍ ബത്തേരി സ്വദേശി മുഹമ്മദ് നിസാം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പാരാ സെയ്‌ലിംഗിന്റെ സംഘാടകരായ മലബാര്‍ എയ്‌റോ റസ്‌പോര്‍്‌സ് സൊസൈറ്റിയുടെ ഭാരവാഹിയായ തലശ്ശേരി സ്വദേശി സഫര്‍ അഹമ്മദിന്റെ മകളാണ് സഫ്രിന.
പാരഗ്ലൈഡര്‍മാരാണ് കുട്ടിയുടെ മാതാപിതാക്കള്‍. കണ്ണൂര്‍ മുഴുപ്പിലങ്ങാടി ബീച്ചില്‍ പാരാസെയിലിംഗ് ചാംപ്യന്‍ഷിപ്പ് കാണാനെത്തിയ ദമ്പതികള്‍ കുഞ്ഞിനെ പറത്താന്‍ അനുവദിക്കുകയായിരുന്നു. കോഴിക്കോടുള്ള മാസ എന്ന സംഘടനയാണു പരിപാടി സംഘടിപ്പിച്ചത്. മാതാപിതാക്കളുടെ സമ്മതത്തോടെയാണു തങ്ങള്‍ നിയാം നിസാമെന്ന കുട്ടിയെ പറത്തിയതെന്നാണു സംഘടന പറയുന്നത്. അമ്മയുടെ കൈയില്‍നിന്ന് 600 അടിയോളം ഉയരത്തിലേക്കു കുഞ്ഞിനെ പറത്താനൊരുങ്ങുമ്പോള്‍ത്തന്നെ കുട്ടി പേടിച്ചു കരയുന്നുണ്ടായിരുന്നു. ആകാശയാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍ കുട്ടി പേടിയും പരിഭ്രമവുംകൊണ്ടു വിറച്ചിരുന്നു.