തിരുവഞ്ചൂര്‍ കൂട്ടക്കൊല: അത് നിഹാല്‍ സിംഗല്ല, നരേന്ദ്ര‍

വെള്ളി, 22 മെയ് 2015 (12:37 IST)
തിരുവഞ്ചൂര്‍ പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ യഥാര്‍ത്ഥ പേര് നരേന്ദ്രയെന്നാണെന്നും പൊലീസ് ഇയാളുടെ വീട് ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണെന്നും പൊലീസ് കണ്ടെത്തി.

ഇയാള്‍ കോട്ടയത്തു വ്യാജ വിലാസങ്ങളാണ് നല്‍കിയിരുന്നത്. ഇയാള്‍ ഒന്നരവര്‍ഷമായി ഉപയോഗിച്ചിരുന്ന ഫോണ്‍ കണക്ഷന്‍ എടുക്കാന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് നിഹാല്‍ സിംഗ് എന്ന പേരിലുള്ളതായിരുന്നു. ഇയാളുടെ താമസസ്ഥലത്തുനിന്നും കൊല്ലപ്പെട്ടവരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു.  കോട്ടയത്തുനിന്നു പാമ്പാടി സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള   പോലീസ് സംഘം എത്തുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പാണ് ഇയാള്‍ ഈ വീട്ടില്‍ നിന്നും രക്ഷപ്പെട്ടതെന്നാണ് സൂചന.

ഇവിടെനിന്നും ഒരു ഹാന്‍ഡ് ബാഗും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതിനിടെ കൊല്ലപ്പെട്ട പ്രസന്ന കുമാരിയുടെ മൊബൈല്‍ ഫോണ്‍ മുംബൈയിലേക്കുള്ള ട്രെയിനില്‍ ഉണ്ടെന്ന് സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഫോണ്‍ കണ്ടെടുത്തിട്ടില്ല.

വെബ്ദുനിയ വായിക്കുക