പന്തളം സുധാകരനും ഷുക്കൂറും എല്‍എല്‍എ ഹോസ്റ്റലിലെ അനധികൃത താമസക്കാര്‍!
ശനി, 26 ജൂലൈ 2014 (12:40 IST)
നിയമസഭാ മുന്‍ സമാജികര്‍ക്ക് അനുവദിച്ച എല്‍എല്‍എ ഹോസ്റ്റലില്‍ മുന്‍ എംഎല്‍എമാരായ പന്തളം സുധാകരനും എ എ ഷുക്കൂറും അനധികൃത്സ താമസക്കാരാണെന്ന് റിപ്പോര്‍ട്ട്. മുന്‍ എംഎല്‍എമാര്‍ക്കായി എംഎല്‍എ ഹോസ്റ്റലില്‍ പത്ത് മുറികളാണ് അനുവദിച്ചിരിക്കുന്നത്. പ്രതിദിനം 10 രൂപയാണ് മുറിയുടെ വാടക.
എന്നാല്‍ മൂന്നു ദിവസം മാത്രമാണ് ഒരു മുന്‍ എംഎല്‍എയ്ക്ക് ഇത്തരത്തില്‍ മുറി കൈവശം വയ്ക്കാന്‍ അനുമതിയുള്ളത്. ഒരു വര്‍ഷത്തിലേറെയായി പമ്പാ ബ്ലോക്കിലെ നാല്‍പ്പതാം നമ്പര്‍ മുറി കൈവശം വച്ചിരിക്കുന്നയാളാണ് പന്തളം സുധാകരന്‍. ഇടയ്ക്കിടയ്ക്ക് അദ്ദേഹം മുറി പുതുക്കി ബുക്ക് ചെയ്യുന്നുണ്ട്.
എന്നാല്‍ ആരും തന്നെ ഈ മുറിയില്‍ താമസിക്കാറില്ല. എന്നാല്‍ എംഎല്‍എ ഹോസ്റ്റലില്‍ മുറിയെടുത്തിട്ടില്ലെന്നും തന്റെ അറിവില്ലാതെയാണ് മറ്റാരെങ്കിലും മുറിയെടുത്തിരിക്കുന്നതെന്നുമാണ് സുധാകരന്‍ പ്രതികരിച്ചത്. അതേ സമയം മുറി പന്തളം സുധാകരന്‍ തിരികെ നല്‍കാത്തതിനാല്‍ സുരക്ഷാ ജീവനക്കാര്‍ പുതിയ താഴിട്ട് മുറി പൂട്ടി.
ആലപ്പുഴ ഡിസിസി പ്രസിഡന്റായ എ എ ഷുക്കൂര്‍ താമസിക്കുന്നത് പമ്പാ ബ്ലോക്കിലെ ഏഴാം നമ്പര്‍ മുറിയിലാണ്. എന്നാല്‍ ഷുക്കൂറിനു പകരം പ്രമുഖനായ ഒരു മന്ത്രിയുടെ പിആര്‍ഒ ആണ് ഈ മുറിയില്‍ താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
എംഎല്‍എ ഹോസ്റ്റലില്‍ പെണ്‍വാണിഭ, തട്ടിപ്പ് കേസിലെ മുറിയില്‍ ഒളിവില്‍ താമസിച്ചുവെന്ന് വ്യക്തായതിനെ രണ്ട് മുന്‍ എംഎല്‍എമാര്‍ മുറിയുടെ താക്കോല്‍ തിരികെ നല്‍കിയിരുന്നു. കെ.കെ ഷാജുവും പുനലൂര്‍ മധുവുമാണ് ഇന്നലെ മുറി തിരികെ നല്‍കിയത്. ടി.ശരത്ചന്ദ്ര പ്രസാദിന്റെ മുറിയിലാണ് കഴിഞ്ഞ ദിവസം കൊച്ചി പെണ്‍വാണിഭ, ബ്ലാക്ക്‌മെയില്‍ കേസ് പ്രതി ജയചന്ദ്രന്‍ ഒരാഴ്ചയോളം ഒളിവില്‍ താമസിച്ചത്.