കേരള കോണ്‍ഗ്രസിന് പന്ന്യന്റെ മറുപടി‍; ‘മാണിയെ മുഖ്യനാകാന്‍ ക്ഷണിച്ചിട്ടില്ല’

Webdunia
ശനി, 22 നവം‌ബര്‍ 2014 (15:52 IST)
കേരള കോണ്‍ഗ്രസിന് പന്ന്യന്‍ രവീന്ദ്രന്റെ മറുപടി‍. കെ എം മാണിയെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചിട്ടില്ല. മാണിയെ ക്ഷണിക്കാന്‍ ആരുവിചാരിച്ചാലും പറ്റില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. 
 
എല്‍ഡിഎഫില്‍ കയറാമെന്ന കേരള കോണ്‍ഗ്രസിന്റെയും മുസ്ലീംലീഗിന്റെയും സ്വപ്നം നടക്കില്ല. യുഡിഎഫ് എന്നത് പൊളിഞ്ഞു കൊണ്ടിരിക്കുന്ന കപ്പലാണ്. അതില്‍ നിന്നും രക്ഷപ്പെടാനാണ് കേരളാ കോണ്‍ഗ്രസും ലീഗും ശ്രമിക്കുന്നത്. ഇടത് മുന്നണി സെക്യുലര്‍ പാര്‍ട്ടിയാണ്. ഏതെങ്കിലും ഒരാള്‍ വിചാരിച്ചാല്‍ ഇത് മാറില്ലെന്നും പന്ന്യന്‍ പറഞ്ഞു.  
 
കെ എം മാണി മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് പറഞ്ഞതും ക്ഷണിച്ചതും പന്ന്യന്‍ രവീന്ദ്രനാണ് എന്ന് കേരള കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. അതേ പന്ന്യന്‍ രവീന്ദ്രന്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി കെ എം മാണിയുടെ അയോഗ്യതയെക്കുറിച്ച് പ്രസംഗിക്കുന്നതിന്റെ യുക്തിയെന്താണെന്നും കേരള കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചിരുന്നു. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.