2015 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പട്ടാമ്പി സ്വദേശിനിയും രണ്ട് കുട്ടികളുടെ മാതാവുമായ ഇരുപത്തിമൂന്നുകാരി തന്റെ ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുന്ന വേളയിലാണ് ഉസ്മാന്‍ സൗഹൃദം നടിച്ച് യുവതിയുടെ അടുത്തുകൂടിയത്. അതിനു ശേഷം ഇയാള്‍ യുവതിയുമായി ഫോണില്‍ നിരന്തരം ബന്ധപെട്ടിരുന്നു. കൂടാതെ ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി താന്‍ സഹായിക്കാമെന്ന ഉറപ്പും ഇയാള്‍ നല്‍കി. ഇതെല്ലാം യുവതിയില്‍ വിശ്വാസമുണ്ടാക്കിയെന്ന് ബോധ്യപ്പെട്ട ഉസ്മാന്‍ ഭര്‍ത്താവ് ലോഡ്ജിലുണ്ടെന്ന് പറഞ്ഞ് യുവതിയോട് പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജിലെത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതിയെ ഇയാളെ പീഡിപ്പിക്കുകയായിരുന്നു.
പീഡനശേഷം യുവതിയുടെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന്ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും അല്ലെങ്കില്‍ തനിക്ക് 12 ലക്ഷം രൂപ തരണമെന്നും ഉസ്മാന്‍ ആവശ്യപ്പെട്ടു. അതിനുശേഷവും തന്റെ പക്കല്‍ ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് പലതവണ ഉസ്മാന്‍ തന്നെ പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കി.
നിരന്തരമായുള്ള ഈ ഭീഷണി തുടര്‍ന്നപ്പോള്‍ യുവതി ഭര്‍ത്താവിനോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞു. തുടര്‍ന്ന് ഇരുവരും ചേര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് സ്ഥലത്ത് നിന്ന് മുങ്ങിയ ഉസ്മാന്റെ ഫേസ്ബുക്ക് അക്കൗണ്ട് നിരീക്ഷിച്ചാണ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.