യുവാവിന്റെ കൊലപാതകം: ഭാര്യയും കാമുകനും അറസ്റ്റിൽ
ഊട്ടി കോത്തഗിരി സ്വദേശിയായ മുഹമ്മദ് അലി(38) കൊല്ലപ്പെട്ട കേസിൽ ഭാര്യയേയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു. കുഴൽമന്ദം ചിതലി സ്വദേശി സുരേഷ് (38), തെക്കേപൊറ്റ ഉളികുത്താൻപാടം ചോലയ്ക്കൽ സുലൈഖ (33) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
2015 ഏപ്രിൽ 11 നാണ് റയിൽവേ ട്രാക്കിൽ മുഹമ്മദ് അലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹത്തും തലയിലും ക്രൂരമായ മർദനമേറ്റ പാടുകളുണ്ടായിരുന്നു. സംഭവത്തിനുശേഷം സുലൈഖയും സുരേഷും ഒളിവിലായിരുന്നു. മുഹമ്മദ് അലിയെ മദ്യം നൽകി മയക്കിയശേഷം തലയിൽ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുരേഷ് പൊലീസിനു മൊഴി നൽകി.