പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി: 3,806 കോടി രൂപ ചെലവ്, 51,000 തൊഴിലവസരങ്ങൾ
പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റി തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ വ്യവസായ ഇടനാഴികളെ തമ്മില്‍ ബന്ധിച്ച് രാജ്യമാകെ സ്ഥാപിക്കുന്ന 12 സ്മാര്‍ട്ട് സിറ്റികളില്‍ ഒന്നാകും പാലാക്കാട് വരുന്നത്. 3,806 കോടി രൂപയാണ് പാലക്കാട്ടെ പദ്ധതിക്കായി മുടക്കുക. പദ്ധതി വഴി 51,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. പാലക്കാട് പുതുശ്ശേരിയിലാണ് സ്മാര്‍ട്ട് സിറ്റി വരിക. സേലം- കൊച്ചി ദേശീയപാതയോട് ചേര്‍ന്നാണിത്. ഉത്തരാഖണ്ഡിലെ ഖുര്‍പിയ,പഞ്ചാബിലെ രാജ്പുര-പാട്യാല, മഹാരാഷ്ട്രയിലെ ദിഗ്ഗി,യുപിയില്‍ ആഗ്ര,പ്രയാഗ് രാജ്,ബിഹാറില്‍ ഗയ,തെലങ്കാനയില്‍ സഹീറാബാഗ്,ആന്ധ്രയില്‍ ഒര്‍വാക്കലും കെപ്പാര്‍ത്തിയും രാജസ്ഥാോധ്പൂര്‍- പാലി എന്നിവിടങ്ങളിലാണ് മറ്റ് സ്മാര്‍ട്ട് സിറ്റികള്‍