ഡി.സി.സി. പുനഃസംഘടന: വി.ടി.ബല്‍റാമിനും അതൃപ്തി

Webdunia
തിങ്കള്‍, 30 ഓഗസ്റ്റ് 2021 (16:10 IST)
ഡി.സി.സി. പുനഃസംഘടനയില്‍ വി.ടി.ബല്‍റാമിനും അതൃപ്തി. പാലക്കാട് ഡി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് വി.ടി.ബല്‍റാമിനെയും പരിഗണിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എ.തങ്കപ്പനെയാണ് പാലക്കാട് ഡി.സി.സി. അധ്യക്ഷനായി തീരുമാനിച്ചത്. തങ്കപ്പനെ ഡി.സി.സി. അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് എ.വി.ഗോപിനാഥ് പാര്‍ട്ടി വിട്ടതിനു പിന്നാലെയാണ് വി.ടി.ബല്‍റാമിനും അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പുതിയ ഡി.സി.സി. അധ്യക്ഷന്‍മാരുടെ പട്ടിക പുറത്തുവന്നിട്ട് മണിക്കൂറുകള്‍ പിന്നിട്ടെങ്കിലും വി.ടി.ബല്‍റാം ഇതേകുറിച്ച് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. പാലക്കാട് ഡി.സി.സി.യിലെ പ്രവര്‍ത്തകര്‍ക്കിടയിലും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച എ.വി.ഗോപിനാഥിനൊപ്പം നിരവധി നേതാക്കളും പ്രവര്‍ത്തകരും സിപിഎമ്മിലേക്ക് പോകുന്നതായും സൂചനയുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article