രാധാകൃഷ്ണന്റെ പരസ്യം: '' സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റി ''
പാര്‍ട്ടി പ്ലീനം നടക്കുന്ന സമയത്ത് വിവാദ വ്യവസായി വിഎം രാധാകൃഷ്ണന്റെ പരസ്യം പാര്‍ട്ടി മുഖപത്രത്തിലേക്ക് സ്വീകരിച്ച നടപടി തെറ്റായിരുന്നുവെന്ന് സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ഈ വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന് ഗുരുതരമായ വീഴ്ച് പറ്റിയെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
പാര്‍ട്ടി മുഖപത്രത്തിലേക്ക് രാധാകൃഷ്ണന്റെ പരസ്യം സ്വീകരിച്ച നടപടി വീഴ്ചയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം ആവശ്യമായ ശ്രദ്ധ കാണിച്ചില്ല. പാര്‍ട്ടി പ്ലീനം നടക്കുന്ന സമയത്ത് ഇത്തരമൊരു നടപടിയുണ്ടായത് അവമതിപ്പ് ഉണ്ടാക്കിയെന്നും. സംസ്ഥാന നേതൃത്വം ഗുരുതരമായ വിഴ്ച്‌യാണ് നടത്തിയതെന്നും വടക്കഞ്ചേരി, ആലത്തൂര്‍ എന്നിവിടങ്ങളിലെ അംഗങ്ങള്‍ കുറ്റപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം ചര്‍ച്ചക്ക് ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും മറുപടി നല്‍കും. ജില്ലാ കമ്മിറ്റി, സെക്രട്ടറി തെരഞ്ഞെടുപ്പ് നാളെ നടക്കും.