യുഡിഎഫിനോടു വിലപേശി പി.വി.അന്‍വര്‍ എംഎല്‍എ. ചേലക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചാല്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ഡിഎംകെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് യുഡിഎഫിനു പിന്തുണ പ്രഖ്യാപിക്കാമെന്ന് അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായാണ് അന്‍വര്‍ ചര്‍ച്ച നടത്തിയത്. ചേലക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ പിന്‍വലിക്കണമെന്നാണ് അന്‍വറിന്റെ ആവശ്യം. അങ്ങനെ ചെയ്താല്‍ പാലക്കാട് മണ്ഡലത്തിലെ തന്റെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് യുഡിഎഫിനെ പിന്തുണയ്ക്കാമെന്ന് അന്‍വര്‍ പറഞ്ഞു.