സിമന്റ് ലോറിയുമായി സ്‌കൂട്ടര്‍ ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

ശ്രീനു എസ്
വ്യാഴം, 11 ജൂണ്‍ 2020 (11:24 IST)
സിമന്റ് ലോറിയുമായി സ്‌കൂട്ടര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. കരിമ്പുഴ വല്ലപ്പള്ളി യൂസഫിന്റെ ഭാര്യ സക്കീന(47) ആണ് മരിച്ചത്. സക്കീന മകള്‍ സൗദ(27) ക്ക് പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗദ ചികിത്സയിലാണ്. സംഭവത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കത്തിനശിച്ചു.
 
മണ്ണാര്‍ക്കാട് വട്ടമ്പലം സ്വകാര്യ ആശുപത്രിക്ക് സമീപം ഉച്ചക്ക് 2.30 നാണ് സംഭവം നടന്നത്. വട്ടമ്പലം കയറ്റത്തില്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുമ്‌ബോള്‍ സിമന്റ് കയറ്റി പോകുന്ന ലോറിയിലാണ് ഇടിച്ചത്. സക്കീന ലോറിക്കിടയിലേക്ക് വീണു. ഗുരുതര പരിക്കേറ്റ ഇരുവരെയും വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സക്കീന മരിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article