നെഞ്ചുവേദനയെത്തുടര്‍ന്ന് സ്‌പീക്കര്‍ ശ്രീരാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഗേളി ഇമ്മാനുവല്‍

വ്യാഴം, 23 ഏപ്രില്‍ 2020 (11:36 IST)
നെഞ്ചുവേദനയെത്തുടര്‍ന്ന് സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലാണ് ശ്രീരാമകൃഷ്ണനെ രാവിലെ ദേഹാസ്വാസ്ഥ്യം തോന്നിയതിനെ തുടര്‍ന്ന് പ്രവേശിപ്പിച്ചിരിക്കുന്നത്.
 
കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കുശേഷം തിരുവനന്തപുരത്തെത്തി വിശ്രമിക്കുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍