വവ്വാലുകളുടെ പ്രജനന കാലം; കൊവിഡ് കാലത്ത് നിപയേയും കരുതിയിരിക്കണമെന്ന് റിപ്പോര്‍ട്ട്

സുബിന്‍ ജോഷി

ബുധന്‍, 22 ഏപ്രില്‍ 2020 (10:29 IST)
വവ്വാലുകളുടെ പ്രജനനകാലം തുടങ്ങിയതിനാല്‍ നിപ വൈറസിനെ കരുതിയിരിക്കണമെന്ന് റിപ്പോര്‍ട്ട്. കുസാറ്റ് ബയോടെക്‌നോളജി വകുപ്പ് ലാബിലെ ഡോ. മോഹനന്റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
 
രണ്ടുവര്‍ഷങ്ങളിലായി മെയ്, ജൂണ്‍ മാസങ്ങളിലാണ് കേരളത്തില്‍ നിപ റിപ്പാര്‍ട്ട് ചെയ്തിട്ടുള്ളത്. നിപ വഹിക്കുന്ന വവ്വാലുകളുടെ പ്രജനനകാലമാണിത്. ഇക്കാലത്ത് വവ്വാലുകളില്‍ വൈറസിന്റെ തോത് കൂടുതലായിരിക്കും. പ്രജനനകാലത്ത് വവ്വാലുകളുടെ പ്രതിരോധ ശേഷി കുറയുന്നതാണ് ഇതിനു കാരണം.
 
വവ്വാലുകള്‍ ഉള്ള സ്ഥലങ്ങളില്‍ നിന്ന് അകലം പാലിക്കുക, വവ്വാലുകള്‍ കടിച്ചെന്നു തോന്നിക്കുന്ന പഴങ്ങള്‍ കഴിക്കാതിരിക്കുക, ശുചിത്വം പാലിക്കുക എന്നീ നിര്‍ദേശങ്ങളാണ് നിപയെ ചെറുക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ മുന്നോട്ടുവയ്ക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍