കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനെ ഡിസ്ചാര്‍ജ് ചെയ്തു. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ആരോഗ്യനില തൃപ്‌തികരമായതിനെ തുടര്‍ന്നാണ് ഡിസ്‌ചാര്‍ജ് ചെയ്തത്.