ഗുരുവിനെ സിപിഎം ആക്ഷേപിച്ചുവെന്ന പ്രചാരണം ബോധപൂര്‍വവുമാണെന്ന് പി ജയരാജന്

തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (15:40 IST)
ശ്രീനാരായണഗുരുവിനെ സിപിഎം ആക്ഷേപിച്ചുവെന്ന പ്രചാരണം തെറ്റിദ്ധാരണജനകവും ബോധപൂര്‍വവുമാണെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഓണാഘോഷസമാപനത്തിന്റെ ഭാഗമായി തളിപ്പറമ്പ് കൂവോട് ഘോഷയാത്ര സംഘടിപ്പിച്ചത് ബാലസംഘമാണ്. നിശ്ചലദൃശ്യത്തില്‍ ഗുരുദര്‍ശനങ്ങളെ തൃശൂലമേന്തി കുരിശിലേറ്റുന്ന ആര്‍എസ്എസ് ശ്രമത്തെയാണ് പ്രതീകാത്മകമായി ചിത്രീകരിച്ചതെന്ന് സംഘാടകര്‍ പറയുന്നു. എങ്കിലും ദുര്‍വ്യാഖ്യാനത്തിനിടയാക്കും വിധം ഇത്തരമൊരു നിശ്ചലദൃശ്യം ഒരുക്കിയതില്‍ ശ്രദ്ധ ആവശ്യമായിരുന്നുവെന്നും ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.
 
ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് സിപിഎം കണ്ണൂരില്‍ നടത്തിയ സാംസ്കാരിക ഘോഷയാത്രയിലാണ് ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ച രീതിയിലും  നിശ്ച ദൃശ്യങ്ങളുണ്ടായിരുന്നത്.  ശ്രീനാരായണ ഗുരുവിനെപ്പോലെ വസ്ത്രം ധരിച്ചയാളെ കാവിവസ്ത്രം ധരിച്ച രണ്ട് പേര്‍ കുരിശില്‍ തറക്കുന്നതാണ് നിശ്ചല രൂപം. സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന ദൃശ്യങ്ങള്‍ വാര്‍ത്താമാധ്യമങ്ങളിലും നിറഞ്ഞതോടെ വിവാദമായിരിക്കുകയാണ്.
 

വെബ്ദുനിയ വായിക്കുക