അഴിമതിക്കേസുകള്‍ ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു; പി ജയരാജനെതിരെ സിബിഐ കേസെടുത്തത് രാജ്‌നാഥ് സിംഗിന്റെ ഇടപെടലിനെ തുടര്‍ന്ന്- പിണറായി

വെള്ളി, 22 ജനുവരി 2016 (11:00 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനെതിരെ സിബിഐ കേസെടുത്തത് കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ഒരു തെളിവുമില്ലാതെയാണ് ജയരാജനെ പ്രതിയാക്കിയത്. ആര്‍എസ്എസിന്റെ നിര്‍ദേശമനുസരിച്ചാണ് സിബിഐ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ജയരാജനെതിരെ എന്തു തെളിവാണ് സിബിഐക്ക് ലഭിച്ചത്. ആദ്യ അന്വേഷണത്തില്‍ പ്രതിയാണെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. ജയരാജനെതിരെ ഗണ്‍മാന്‍ മൊഴിനല്‍കിയിട്ടുമില. ഭീകരവാദ നിരോധനനിയമം (യുഎപിഎ) ചുമത്തിയത് ജാമ്യം ലഭിക്കാതിരിക്കാനാണ്. കേസില്‍ അദ്ദേഹത്തെ ബോധപൂര്‍വം കുടുക്കിയതാണ്. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും പിണറായി പറഞ്ഞു.

ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിജിലന്‍സ് രക്ഷിക്കുകയായിരുന്നു. കേസില്‍ മുഖ്യമന്ത്രിയെ അറസ്‌റ്റു ചെയ്യുകയാണ് വേണ്ടത്. അഴിമതിക്കേസുകള്‍ ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണ്. ദളിത് വിദ്യാര്‍ഥികള്‍ക്കെതിരായ ജാതിയവിവേചനം കേരളത്തിലെ സര്‍വകലാശാലകളിലും നടക്കുന്നുണ്ട്. കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയില്‍ ളിത് ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ഫെലോഷിപ്പ് നല്‍കാന്‍ വകുപ്പ് മേധാവികള്‍ തയാറാകുന്നില്ലെന്നും പിണറായി പറഞ്ഞു.

വെബ്ദുനിയ വായിക്കുക