തൃശൂരിൽ ഒരു കുടുംബത്തി‌ലെ നാലു പേർ മരിച്ച നിലയിൽ

Webdunia
തിങ്കള്‍, 27 മാര്‍ച്ച് 2017 (09:34 IST)
തൃശൂർ എരുമപ്പെട്ടിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ടിപ്പറമ്പില്‍ സുരേഷ്, ഭാര്യ ധന്യ, മക്കളായ വൈശാലി, വൈഗ എന്നിവരെയാണ് വീടിന്റെ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ മൂത്തകുട്ടി വൈഷ്ണവിയെ നാട്ടുകാർ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  
 
സുരേഷിന്റെ ശരീരം മരത്തില്‍ കെട്ടിത്തൂങ്ങി കിടക്കുന്ന അവസ്ഥയിലും മറ്റുള്ളവരുടെ ശരീരം കിണറ്റില്‍ നിന്നുമാണ് കണ്ടെത്തിയത്. ഇളയകുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തിച്ചേര്‍ന്നപ്പോഴാണ് മരണവിവരം അറിയുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.  
Next Article