മൂന്നു കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Webdunia
ഞായര്‍, 21 ഓഗസ്റ്റ് 2022 (12:44 IST)
തിരുവനന്തപുരം: മൂന്നുകിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടി. പശ്ചിമബംഗാൾ ജെയ്പാൽഗുരി ഹൊസൈൻ ഹട്ട് സ്വദേശി സുശീൽ മണ്ഡൽ എന്ന 27 കാരനാണ് പിടിയിലായത്.
 
സിറ്റി സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൈൻസ്റ് ഓർഗനൈസ്ഡ് ക്രൈം, ഡാൻസാഫ് ടീമുകളുടെ സംയുക്ത പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ജോലിയുടെ മറവിൽ ബംഗാളിൽ നിന്ന് കഞ്ചാവ് ട്രെയിനിൽ കൊണ്ടുവന്നു ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയായിരുന്നു ഇയാളുടെ രീതി.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article