വയനാട്ടില്‍ പച്ചക്കറികള്‍ക്കൊപ്പം കഞ്ചാവും വിറ്റ യുവാവ് പിടിയില്‍. കല്‍പ്പറ്റ എമിലിയില്‍ വാടകയ്ക്ക് താമസിക്കുന്ന തലശേരി സ്വദേശി മഹേഷാണ് പിടിയിലായത്. പച്ചക്കറി വില്‍ക്കുന്ന വ്യാജേന സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് എക്‌സൈസ് പറയുന്നു.