സംസ്ഥാനത്ത് അവയവദാനത്തിന് ഒരുതരത്തിലുള്ള തടസങ്ങളുമില്ല: മന്ത്രി കെ കെ ശൈലജ

Webdunia
ഞായര്‍, 16 ഏപ്രില്‍ 2017 (10:53 IST)
സംസ്ഥാനത്ത് അവയവദാനത്തിനു ഒരുതരത്തിലുള്ള തടസങ്ങളുമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. അങ്ങേയറ്റം ആവശ്യമായ നിബന്ധനകൾ മാത്രമേ ഇക്കാര്യത്തിൽ സർക്കാർ  മുന്നോട്ടു വച്ചിട്ടുള്ളൂ. മസ്തിഷ്ക മരണം സർക്കാർ ഡോക്ടർ ഉറപ്പുവരുത്തുന്നതിൽ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു.
 
അവയവദാനം വീഡിയോയിൽ പകർത്താൻ എന്താണ് തടസ്സമെന്നും മന്ത്രി ചോദിച്ചു. കേരളത്തിൽ അവയവദാനം നിലച്ചിരിക്കുകയാണെന്നുള്ള മനോരമ ന്യൂസ് വാർത്തയോടുള്ള പ്രതികരണമായാണ് മന്ത്രി കെ കെ ശൈലജയുടെ ഈ പ്രസ്താവന.
Next Article