സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കർണാടക- തമിഴ്നാട് തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദ പാത്തിയാണ് ഒരു ഇടവേളയ്ക്ക് ശേഷം കാലവർഷം സജീവമാക്കുന്നത്. സംസ്ഥാനത്ത് ഓഗസ്റ്റ് 1,2 തീയതികളിൽ കനത്ത മഴ ലഭിച്ചേക്കും.