ഓപ്പറേഷന്‍ സുരക്ഷ : 71 പേര്‍ അറസ്റ്റില്‍

വ്യാഴം, 12 നവം‌ബര്‍ 2015 (19:13 IST)
ഗുണ്ടാ മാഫിയ സംഘങ്ങള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 71 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം റേഞ്ചില്‍ 30 പേരും കൊച്ചി റേഞ്ചില്‍ 3 പേരും തൃശൂര്‍ റേഞ്ചില്‍ 24 പേരും കണ്ണൂര്‍ റേഞ്ചില്‍ 14 പേരുമാണു അറസ്റ്റിലായത്.

ജില്ല തിരിച്ചുള്ള കണക്കുകള്‍ അനുസരിച്ച് തിരുവനന്തപുരം റൂറലില്‍ 26, കൊല്ലം സിറ്റിയില്‍ 2, കൊല്ലം റൂറലില്‍ 2, കൊച്ചി സിറ്റിയില്‍ 3, തൃശൂര്‍ സിറ്റിയില്‍ 5, പാലക്കാട്ട് 13 എന്നീ നിലകളിലാണ് പിടിയിലായവരുടെ എണ്ണം.

ഇതിനൊപ്പം കോഴിക്കോട് സിറ്റിയില്‍ 6, റൂറലില്‍ 3, കാസര്‍കോഡ് 5 എന്നീ നിലകളിലുമാണ് അറസ്റ്റിലായവരുടെ എണ്ണം. വരും ദിവസങ്ങളിലും സമാനമായ റെയ്ഡ് തുടരുമെന്ന് പൊലീസ് മേധാവി അറിയിച്ചു.

വെബ്ദുനിയ വായിക്കുക