ഉമ്മൻ‌ചാണ്ടിക്ക് ക്ലീൻ ഇമേജ്, ആരോപണങ്ങ‌ൾ അടിസ്ഥാനരഹിതം: ജഗദീഷ്

തിങ്കള്‍, 4 ഏപ്രില്‍ 2016 (14:27 IST)
ഏറ്റവും ക്ലീൻ ഇമേജുള്ള മുഖ്യമന്ത്രിയെയാണ് നമുക്ക് ലഭിച്ചിരിക്കുന്നതെന്ന് യു ഡി എഫ് സ്ഥാനാർഥിയും നടനുമായ ജഗദീഷ് മാധ്യമങ്ങ‌ളോട് പറഞ്ഞു. തനിയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങ‌ൾക്കെതിരെ മുഖ്യമന്ത്രി പ്രതികരിച്ചതിനു ശേഷമായിരുന്നു ജഗദീഷ് മാധ്യമങ്ങ‌ളോട് സംസാരിച്ചത്.
 
ഏതു കാര്യത്തിനായാലും എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രിയെ കാണാൻ സാധിക്കുമെന്ന് ജഗദീഷ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ കുടുംബവുമായി നേരത്തേ ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ ഭാര്യയ്ക്കൊപ്പം താൻ ജോലി ചെയ്തിട്ടുണ്ടെന്നും ജഗദീഷ് വിശദീകരിച്ചു.
പൊതുപ്രവർത്തനത്തിനായി സമൂഹത്തിലേക്കിറങ്ങുമ്പോൾ അറിവും പക്വതയുമുള്ള മുഖ്യമന്ത്രിയുടെ അനുഗ്രഹം ആവശ്യമാണെന്നും അതിനുവേണ്ടിയാണ് താനെത്തിയതെന്നും ജഗദീഷ് വ്യക്തമാക്കി. 
 
മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങ‌ൾ അടിസ്ഥാനരഹിതമാണെന്നും ജഗദീഷ് അറിയിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ജഗദീഷിന്റെ പ്രസംഗം. നിയമസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫിനെ പ്രതിനിധീകരിച്ച് പത്തനാപുരത്ത് മത്സരിക്കാനിരിക്കുകയാണ് ജഗദീഷ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക