നഴ്‌സിംഗ് റിക്രൂട്ട്മെന്റ് നിബന്ധന: തല്‍ക്കാലം നിലവിലുള്ള രീതി തുടരണം- മുഖ്യമന്ത്രി
നഴ്‌സിംഗ് റിക്രൂട്ട്മെന്റിന് വിദേശരാജ്യങ്ങളുമായി ധാരണയുണ്ടാക്കുന്നതുവരെ നിലവിലുള്ള രീതി തുടരണമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നഴ്‌സിംഗ് റിക്രൂട്ട്മെന്റ് നിബന്ധനകൾ മൂലം ആയിരക്കണക്കിനു മലയാളികൾക്ക് ജോലി ലഭിക്കാത്ത സാഹചര്യമാണുള്ളത്. നിലവിൽ ജോലി ലഭിച്ചവരുടെ രേഖകൾ പരിശോധിച്ച് നിയമപ്രകാരമാണെങ്കിൽ വിദേശത്തു പോകാൻ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി എംപിമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശരാജ്യങ്ങൾ ഇന്ത്യയെ ഒഴിവാക്കി മറ്റു രാജ്യങ്ങളിൽ നിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്തുതുടങ്ങി. ഇക്കാര്യം എംപിമാർ പാർലമെന്റിൽ ഒറ്റക്കെട്ടായി ഉന്നയിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.