കേരളാ കോൺഗ്രസ് (എം) വിട്ടുപോയത് യുഡിഎഫിന് കുറവ് തന്നെയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ബാർ കോഴക്കേസ് അട്ടിമറിച്ചെന്ന അന്വേഷണ ഉദ്യോഗസ്‌ഥൻ എസ്‌പി ആർ സുകേശന്റെ ആരോപണം പരിശോധിക്കണം. ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് തുടങ്ങിവച്ച പല പദ്ധതികളും ഈ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ സന്തോഷമുണ്ട്. വികസ പ്രവര്‍ത്തനങ്ങളോട് പ്രതിപക്ഷം സഹകരിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
സ്വാശ്രയ മെഡിക്കൽ മേഖലയിൽ അന്യായമായ ഫീസ് വർദ്ധനയാണ് ഈ സർക്കാർ നടപ്പാക്കിയതെന്ന് ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. യു ഡി എഫ് സര്‍ക്കാര്‍ നാമമാത്രമായി ഫീസ് വർദ്ധിപ്പിച്ചപ്പോൾ സമരം ചെയ്‌ത എല്‍ഡിഎഫ് ഇപ്പോൾ ഫീസ് കൂട്ടി. അതുകൊണ്ട് മുൻകാല സമരങ്ങൾ തെറ്റായിപ്പോയെന്നു തുറന്നുപറയാൻ അവർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.