മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. ക്യാന്‍സര്‍ ബാധിതനായിരുന്നു. ബാംഗ്ലൂരില്‍ ചികിത്സയിലിരിക്കയാണ് അന്ത്യം. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് മരണവിവരം അറിയിച്ചത്. 2011-16, 2004-2006 കാലങ്ങളില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയിലെ എത്തിക്കുകയായിരുന്നു.