പ്രധാനമന്ത്രി കേരളത്തിലെ ജനങ്ങളെ അപമാനിച്ചു: രാഹുല്‍

തിങ്കള്‍, 14 ഡിസം‌ബര്‍ 2015 (12:05 IST)
മുന്‍ മുഖ്യമന്ത്രിയായ ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെ ജനങ്ങളെ അപമാനിച്ചുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിലെ ജനങ്ങളുടെ ശബ്ദമാണ് മുഖ്യമന്ത്രിയുടേത്. ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്ന വ്യക്തി കൂടിയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്നൊഴിവാക്കിയത് ബിജെപിയുടെ നിഷേധാത്മക നിലപാടിന്റെ ഭാഗമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

അതേസമയം, വിഷയം പാർലമെന്റിലും കോൺഗ്രസ് ഉന്നയിച്ചു. ലോക്സഭയിൽ ഇതുമായി ബന്ധപ്പെട്ട് നൽകിയ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് സ്പീക്കർ തള്ളി. മുഖ്യമന്ത്രിയെ ഒഴിവാക്കിയതിന് എതിരെയായിരുന്നു നോട്ടീസ്. ഇക്കാര്യം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം ഐ ഷാനവാസ് എന്നിവരാണ് നോട്ടീസ് നല്‍കിയത്.

വെബ്ദുനിയ വായിക്കുക