കൊച്ചി മെട്രോ: നിര്‍മ്മാണം വൈകില്ലെന്ന് ഉമ്മന്‍ ചാണ്ടി

Webdunia
ശനി, 3 ജനുവരി 2015 (12:24 IST)
കൊച്ചി മെട്രോയുടെ നിര്‍മാണം വൈകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിശ്ചിത സമയത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെ തന്നെയാകും ആദ്യഘട്ടമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം മുട്ടത്തു നിന്നു പാലാരിവട്ടം വരെയുള്ള നാലര കിലോമീറ്ററിലേക്കു ചുരുക്കാനുള്ള തീരുമാനം വിവാദമായിരുന്നു.

നേരത്തെ എറണാകുളം സൗത്തില്‍ നിന്നു പേട്ട വരെയുള്ള മെട്രോ നിര്‍മാണത്തില്‍ പുരോഗതിയുണ്ടാകാത്തതിനെത്തുടര്‍ന്ന് ആലുവയില്‍ നിന്നു മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള 16 കിലോമീറ്ററിലേക്ക് ആദ്യഘട്ടം വെട്ടിച്ചുരുക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.