സംസ്ഥാനത്ത് മഴ കുറവായിരുന്ന സമയത്ത് ഡാമുകൾ തുറക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ അപകടം കുറയുമായിരുന്നു എന്ന് ഉമ്മൻ ചാണ്ടി. കേരളത്തിൽ ജൂലൈ 28 മുതല്‍ ആഗസ്ത് 13 വരെ മഴ കുറവായിരുന്നു, ആ സമയങ്ങളിൽ ഡാം തുറക്കാനുള്ള നടപടികൾ സ്വീകരിക്കാമായിരുന്നു എന്ന് കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കൂടാതെ, കേരളത്തിലെ ഡാമുകള്‍ തുറന്നപ്പോഴും തണ്ണീര്‍മുക്കത്തെ ബണ്ട് തുറക്കാതിരുന്നതും വലിയൊരു വീഴ്ച്ചയാണെന്നും ഇക്കാര്യം മാധ്യമങ്ങള്‍ പുറത്തു കൊണ്ടു വന്നപ്പോഴാണ് വേണ്ട നടപടി സ്വീകരിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തോട്ടപ്പുള്ളി സ്പില്‍വേയിലെ കേടായ ഷട്ടര്‍ നേരെയാക്കാതിരുന്നതും പാളിച്ചയാണെന്നും അദ്ദേഹം പറഞ്ഞു.