‘ഒരു അപകടം പറ്റിയിരിക്കുമ്പോൾ ചെറ്റവർത്തമാനം പറയരുത്’- ചെന്നിത്തലയ്ക്കെതിരെ അജു വർഗീസ്

വെള്ളി, 24 ഓഗസ്റ്റ് 2018 (10:26 IST)
സംസ്ഥാനം ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിയിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് ജനങ്ങൾ. 
പ്രളയക്കെടുതിയെ സംസ്ഥാനം ഒരുമിച്ച് നേരിടുന്ന സാഹചര്യത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഉന്നം വച്ച് യുവതാരം അജു വര്‍ഗീസ്.
 
ഈ അവസരത്തില്‍ ഇതേ പറയാന്‍ ഉള്ളു എന്ന തലക്കെട്ടില്‍ അജു പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
 
തലയണമന്ത്രം എന്ന ചിത്രത്തിലെ രംഗം സഹിതമാണ് അജുവിന്റ പോസ്റ്റ്. ഒരുത്തന് അപകടം പറ്റി കിടക്കുമ്പോഴല്ല ചെറ്റ വര്‍ത്തമാനം പറയേണ്ടത് എന്ന് പറഞ്ഞ് മാമുക്കോയയുടെ കഥാപാത്രം ഇന്നസെന്റിന്റെ കഥാപാത്രത്തിന്റെ മുഖത്തടിക്കുന്ന രംഗമാണിത്. ചെന്നിത്തലയെ ഉദ്ദേശിച്ചാണ് അജു ഈ വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍