ഇതുവരെ ലഭിച്ചത് 539 കോടി രൂപ; നമ്മൾ അതിജീവിക്കും

വെള്ളി, 24 ഓഗസ്റ്റ് 2018 (12:17 IST)
പ്രളയക്കെടുതിയിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് കേരളം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 539 കോടിരൂപ സംഭാവന ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ബുധനാഴ്ച വരെയുള്ള കണക്കാണിത്. 
 
നിലവിൽ ലഭിച്ച തുകയിൽ 142 കോടിരൂപ സി.എം.ഡി.ആര്‍.എഫ് പെയ്മെന്റ് ഗേറ്റ്-വേയിലെ ബാങ്കുകളും യു.പി.ഐ.കളും വഴിയും പേറ്റിഎം വഴിയും ഓണ്‍ലൈന്‍ സംഭാവനയായി വന്നതാണ്. ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സി.എം.ഡി.ആര്‍.എഫ് അക്കൗണ്ടില്‍ നിക്ഷേപമായി 329 കോടി രൂപയും, ബുധനാഴ്ച ഓഫീസില്‍ ചെക്കുകളും ഡ്രാഫ്റ്റ്കളുമായി 68 കോടിയും ലഭിച്ചിട്ടുണ്ട്.
 
donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതുവരെ 3.3 ലക്ഷം പേര്‍ ഓണ്‍ലൈനായി സംഭാവന നല്‍കിയതായും അദ്ദേഹം അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍