മദ്യ വിൽപ്പനയ്ക്ക് ഓൺലൈൻ ടോക്കണ്‍: കമ്പനിയെ തെരഞ്ഞെടുത്തു, ഇന്ന് ധാരണയിലെത്തിയേക്കും

Webdunia
വെള്ളി, 15 മെയ് 2020 (08:53 IST)
സംസ്ഥാനത്ത് മദ്യ വിൽപ്പനയിൽ ഓൺലൈൻ സംവിധാനം ഏർപ്പെടുത്താനുള്ള നീക്കങ്ങൾ അന്തിമ ഘട്ടത്തിൽ. മദ്യം നേരത്തെ ബുക്ക് ചെയ്ത് ടൊക്കൻ നൽകുന്ന പദ്ധതി നടപ്പിലക്കുന്നതുമായി ബന്ധപ്പെട്ട് ബെവ്‌കോ ഇന്ന് സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തിയേക്കും. 21 അപേക്ഷകളിൽനിന്നുമാണ് സ്റ്റാർട്ടപ്പ് മിഷനും, ഐടി മിഷനും ബെവ്‌കോ പ്രതിനിധിയും അടങ്ങിയ സാങ്കേതിക സമിതി എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിയ്ക്കുന്ന കമ്പനിയെ തെരെഞ്ഞെടുത്തത്.
 
കമ്പനി പ്രതിനിധികളുമായി ഇന്ന് വീണ്ടും ചർച്ച നടത്തിയ ശേഷമായിരിയ്ക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. അടുത്ത ആഴ്ച തന്നെ മദ്യശാലകൾ തുറക്കാനാണ് തീരുമാനം. അതിന് മുൻപായി തന്നെ ഓൺലൈൻ ടോക്കനുകൾ നൽകുന്നതിൽ ട്രയൽ നടത്തും. മദ്യശാലകൾ തുറക്കുമ്പോഴുള്ള വലിയ തിരക്ക് ഒഴിവാക്കാനാണ് ഈ നടപടി. സംസ്ഥാനത്തെ മുന്നൂറിലധികം ബെഹ്‌കോ ഐട്ട്‌ലെറ്റുകളും, ബാറുകളും ഒരുമിച്ച് തുറക്കാനാണ് തീരുമാനം, ബാറുകളിൽ മദ്യം പാർസൽ നൽകാനും അനുമതിയുണ്ട്. ബെവ്‌കോയിലെ അതേ വിലയ്ക്കാണ് ബാറുകളും മദ്യം പാർസൽ നൽകേണ്ടത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article