ഓണത്തിന് സ്‌പെഷ്യല്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍

Webdunia
വ്യാഴം, 8 ജൂലൈ 2021 (11:53 IST)
ഓണത്തിന് സ്‌പെഷ്യല്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിതരണം ചെയ്യുന്ന കിറ്റിന് പുറമേയായിരിക്കും ഇത്. സാധാരണ ലഭിക്കുന്ന കിറ്റില്‍ കൂടുതല്‍ അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് ലഭിക്കും. റേഷന്‍ കട വ്യാപാരികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഏഴര ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനാണ് തീരുമാനം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article