Onam Kit: ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍; ഓരോ കാര്‍ഡ് ഉടമകള്‍ക്കും ലഭിക്കുക ഈ ദിവസം

Webdunia
വെള്ളി, 19 ഓഗസ്റ്റ് 2022 (14:59 IST)
Onam Kit: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 23 ചൊവ്വാഴ്ച മുതല്‍. വിവിധ കാര്‍ഡുകള്‍ക്ക് വ്യത്യസ്ത ദിവസങ്ങളിലായാണ് ഓണക്കിറ്റ് വിതരണം ചെയ്യുക. ഓഗസ്റ്റ് 23, 24 തിയതികളിലായാണ് മഞ്ഞ കാര്‍ഡുകാര്‍ക്ക് കിറ്റ് വിതരണം ചെയ്യുക. 
 
ഓഗസ്റ്റ് 25 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക്. 
 
നീല കാര്‍ഡുകാര്‍ക്ക് ഓഗസ്റ്റ് 29 മുതല്‍ ഓഗസ്റ്റ് 31 വരെ. 
 
സെപ്റ്റംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍ വെള്ള കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് വിതരണം ചെയ്യും. 
 
വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെപ്റ്റംബര്‍ നാല് മുതല്‍ ഏഴ് വരെ റേഷന്‍ കടകളില്‍ കിറ്റ് വിതരണം ഉണ്ടാകും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article