ഓണക്കാലത്ത് മലയാളി കുടിച്ചത് 759 കോടിയുടെ മദ്യം; ഒന്നാം സ്ഥാനം സ്വന്തമാക്കി തിരൂര്‍ ഔട്ട്‌ലെറ്റ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 31 ഓഗസ്റ്റ് 2023 (15:51 IST)
ഓണക്കാലത്ത് മലയാളി കുടിച്ചത് 759 കോടിയുടെ മദ്യം. ഒന്നാം സ്ഥാനം സ്വന്തമാക്കി തിരൂര്‍ ഔട്ട്‌ലെറ്റ്. ഈമാസം 21 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 700 കോടിയുടെ മദ്യമാണ് ഈ ദിനങ്ങളില്‍ വിറ്റത്. ഇത്തവണ 8 ശതമാനത്തിന്റെ അധിക വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നികുതിയായി മാത്രം 675 കോടി രൂപ സര്‍ക്കാരിന് ലഭിക്കും. ഇത്തവണ ഏറ്റവും കൂടുതല്‍ വില്പന നടന്നത് തിരൂര്‍ ഔട്ട്‌ലെറ്റിലാണ്. 
 
രണ്ടാം സ്ഥാനം ഇരിങ്ങാലക്കുടയ്ക്കാണ്. ഉത്രാട ദിനത്തില്‍ മാത്രം 6 ലക്ഷം പേരാണ് എത്തിയത്. ഈ മാസം മൊത്തം വില്പന 1799 കോടി രൂപയായി. ഇതും കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതലാണ്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മാസത്തില്‍ 1522 കോടിയുടെ മദ്യമാണ് വിറ്റത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍