ഓണക്കാലത്ത് ഏറ്റവും കളക്ഷൻ നേടിയത് ജവാൻ, അവിട്ടദിനത്തിൽ ഏറ്റവും മദ്യം വിറ്റത് തിരൂരിൽ

വ്യാഴം, 31 ഓഗസ്റ്റ് 2023 (15:50 IST)
ഓണക്കാലത്ത് സംസ്ഥാനത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞത് ജവാന്‍ റം ആണെന്ന് ബെവ്‌കോയുടെ ഔദ്യോഗിക കണക്കുകള്‍. 10 ദിവസം കൊണ്ട് 6,30,000 ലിറ്റര്‍ ജവാന്‍ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിഞ്ഞത്. അവിട്ടം ദിനത്തില്‍ മാത്രം 91 കോടിയുടെ കച്ചവടമാണ് ബെവ്‌കോയില്‍ നടന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരൂര്‍ ഔട്ട്‌ലറ്റിലാണ്.
 
ഓണക്കാലത്ത് ജനപ്രിയ ബ്രാന്‍ഡായ ജവാന്റെ ആവശ്യകത മുന്നില്‍ കണ്ട് സര്‍ക്കാര്‍ മദ്യത്തിന്റെ ഉത്പാദനം വര്‍ധിപ്പിച്ചിരുന്നു. ഇത്തവണ ഓണക്കാലത്ത് 10 ദിവസത്തെ മദ്യവില്‍പ്പനയില്‍ 757 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇത് 700 കോടി രൂപയായിരുന്നു. ഉത്രാടദിനത്തില്‍ 116 കോടിയുടെ മദ്യമാണ് കച്ചവടം നടന്നത്. അവിട്ടദിനത്തില്‍ 91 കോടിയുടെ മദ്യവില്പനയാണ് നടന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍