ആവശ്യമുള്ളപ്പോള്‍ ഉടന്‍ റിസര്‍വേഷന്‍; ഓണ്‍ ഡിമാന്‍ഡ് റിസര്‍വേഷനുമായി ഇന്ത്യന്‍ റെയില്‍വേ

ശനി, 12 നവം‌ബര്‍ 2016 (08:05 IST)
ആവശ്യമുള്ള സമയത്ത് ഉടന്‍ റിസര്‍വേഷന്‍ ലഭ്യമാകുന്ന സംവിധാനം, ഓണ്‍ ഡിമാന്‍ഡ് റിസര്‍വേഷന്‍, ഉടന്‍ തന്നെ നടപ്പാക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ കെ മിത്തല്‍ അറിയിച്ചു. ആഡംബരസൌകര്യമുള്ള ട്രെയിനുകള്‍, മെയില്, എക്സ്​പ്രസ് എന്നീ വണ്ടികളിലാണ് ഈ സൗകര്യം ലഭ്യമാകുകയെന്നും അദ്ദേഹം അറിയിച്ചു.
 
അഞ്ചുവര്‍ഷത്തിനകം തന്നെ റെയില്‍വേയുടെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. 95 ശതമാനവും സമയനിഷ്ഠ ഉറപ്പാക്കും. 2017-ഓടെ എല്ലാ തീവണ്ടികളിലും മാലിന്യം പുറത്തുവീഴാത്ത വിധമുള്ള ബയോ ടോയ്ലെറ്റ് ഘടിപ്പിക്കും. മെയില്‍, എക്സ്​പ്രസ് തീവണ്ടികളുടെ ശരാശരി വേഗം മണിക്കൂറില്‍ 80 കിലോമീറ്ററാക്കും. ചരക്കുവണ്ടികള്‍ക്കുമാത്രമായുള്ള പാതകള്‍ 2019-ല്‍ യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക