പ്രധാനമന്ത്രിയെ മാതൃകയാക്കി മുഖ്യമന്ത്രി പിണറായി വിജയനും; നൂറാം ദിനത്തില്‍ ജനങ്ങളുമായി സംവദിച്ചത് റേഡിയോയിലൂടെ

വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (11:39 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മാതൃകയാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി നൂറാം ദിനത്തില്‍ റേഡിയോയിലൂടെയാണ് മുഖ്യമന്ത്രി ജനങ്ങളുമായി സംവദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മന്‍ കി ബാത്തിന് സമാനമായായി ആകാശവാണിയിലൂടെ ആയിരുന്നു മുഖ്യമന്ത്രിയുടെ സംവാദം.
 
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു മുഖ്യമന്ത്രിയുടെ റേഡിയോ പ്രഭാഷണം. ഇതു വരെയുള്ള പ്രവര്‍ത്തനങ്ങളും മുന്നോട്ടുള്ള വഴിയും വിവരിച്ചുകൊണ്ടായിരുന്നു ജനങ്ങളെ അഭിസംബോധന ചെയ്തത്.
 
കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ നിലപാടെടുത്ത മുഖ്യമന്ത്രി മയക്കുമരുന്നിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഓണം - ബക്രീദ് ആശംസകള്‍ നേര്‍ന്നു കൊണ്ടായിരുന്നു മുഖ്യമന്ത്രി സന്ദേശം അവസാനിപ്പിച്ചത്. മൂന്നു മിനിറ്റോളം റേഡിയോ സന്ദേശം നീണ്ടു നിന്നു.

വെബ്ദുനിയ വായിക്കുക