ആലപ്പുഴ: കരുവാറ്റയില്‍ ട്രെയിനിന് മുന്നില്‍ ചാടി യുവാവും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും ആത്മഹത്യ ചെയ്തു. ചെറുതന സ്വദേശി ശ്രീജിത്ത് (38), പള്ളിപ്പാട് സ്വദേശി ദേവു (17) എന്നിവരാണ് മരിച്ചത്.കരുവാറ്റ റെയില്‍വേ ക്രോസിംഗിന് സമീപം രാവിലെ 11:30 ഓടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്‌സ്പ്രസിന് മുന്നിലാണ് ഇരുവരും ചാടിയത്.
സംഭവത്തെത്തുടര്‍ന്ന് ട്രെയിന്‍ ഏകദേശം 20 മിനിറ്റ് നിര്‍ത്തിയിട്ടു. ശ്രീജിത്ത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തല്ല. അതേസമയം കേരളത്തിലെ വൈദ്യുതി ബില്ലില്‍ ഈ മാസം മുതല്‍ കുറവ് വരും. ഇന്ധന സര്‍ചാര്‍ജ് കുറയുന്നതിനാലാണ് വൈദ്യുതി ബില്ല് കുറയുന്നത്. ജൂണ്‍മാസത്തെ വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് കുറയുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.