പൊളിക്കുന്നതിനിടെ പഴയ കെട്ടിടം തകര്‍ന്നു വീണു; ഒരാള്‍ മരിച്ചു

Webdunia
ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (12:42 IST)
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ പഴയ കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. കെട്ടിടം പൊളിക്കുന്നതിനിടെ തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു.
 
പെരിന്തല്‍മണ്ണ കീഴാറ്റൂരിനടുത്ത് പതിനെട്ടില്‍  രാവിലെ പത്തരയോടെയാണ് സംഭവം.
 
അതേസമയം, അപകടത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ തമിഴ്നാട് സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ പെരിന്തല്‍മണ്ണ അല്‍ ഷിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Article