പുതിയ ഗവര്‍ണര്‍മാര്‍; ലിസ്റ്റില്‍ ഒ രാജഗോപാല്‍ ഇല്ല

ഞായര്‍, 13 ജൂലൈ 2014 (16:19 IST)
പുതിയ ഗവര്‍ണറുമാരെ നിയമിക്കനുള്ള ബിജെപി സര്‍ക്കാറിന്റെ പട്ടികയില്‍ കേരളത്തിന്റെ മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാലിന്റെ പേരില്ല.അഞ്ചു പേരടങ്ങിയ പട്ടികയാണ് രാഷ്ട്രപതിയുടെ അംഗീകരത്തിനായി സമര്‍പ്പിച്ചത്.നേരത്തെ കര്‍ണാടക ഗവര്‍ണറായി രാജഗോപാലിന്റെ പേര് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രാഷ്ട്രപതി പേരുകള്‍ അംഗീകരിച്ചാല്‍ പ്രഖ്യാപനം ഇന്നുണ്ടായേക്കും.രാം നായിക്, കേസരിനാഥ് ത്രിപാഠി, കൈലാസ് ജോഷി, വി.കെ.മല്‍ഹോത്ര,​ ലാല്‍ജി ടണ്ടന്‍ എന്നിവരാണ് രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ആദ്യ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നവര്‍.

യുപി എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണറുമാരായ  ഷീല ദീക്ഷിത്,​  കെ.ശങ്കരനാരായണന്‍  ശിവരാജ് പാട്ടില്‍ എന്നിവരെ സ്ഥലം മാറ്റാനും തീരുമാനമായെന്നാണ് റിപ്പോര്‍ട്ടുകള്‍

വെബ്ദുനിയ വായിക്കുക