കേരളത്തില്‍ കൌമാരക്കാരിലെ എച്ച് ഐ വി ബാധിതരുടെ എണ്ണം കൂടുന്നു !

വ്യാഴം, 26 ഫെബ്രുവരി 2015 (15:08 IST)
കേരളത്തിലെ കൌമാരക്കാരിലെ എച്ച് ഐ വി ബാധിതരുടെ എണ്ണം കൂടുന്നതായി പഠനം.2011 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തെ പഠനങ്ങളിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവന്നത്. സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ എത്തുന്നവരുടെ കണക്കുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  പഠനത്തിനെടുത്തത്.  സ്വകാര്യ ലാബുകളേയോ ആശുപത്രികളേയോ കണക്കുകള്‍ ലഭ്യമായിട്ടില്ല. മയക്കുമരുന്നിന്‍റെ ഉപയോഗം, ലൈംഗികതയിലെ അരാജകത്വം എന്നിവയാണ് എച്ച് ഐ വി പടരാന്‍ കാരണമാകുന്നത്.

സംസ്ഥാനത്ത് 15 വയസ്സില്‍ താഴെയുള്ള എച്ച് ഐ വി ബാധിതര്‍ കൂടുതലും പെണ്‍കുട്ടികളാണ്, അതിനു പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നത് അമ്മയില്‍ നിന്ന് ലഭിച്ച വൈറസുകളാണ്. 50 വയസ്സിനു മേലെയുള്ള എച്ച്ഐവി ബാധിതര്‍ കൂടുതലും പുരുഷന്മാരാണെന്നു പഠനം സൂചിപ്പിക്കുന്നു. ഇതുകൂടാതെ വിവാഹിതരും അതേ സമയം സ്വവര്‍ഗരതിക്കാരുമായ എച്ച്ഐവി ബാധിതരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. എച്ച്ഐവി ബാധിതരില്‍ 40% ഇത്തരക്കാരാണെന്നാണു കണക്ക്. ഇത് ഇവരുടെ ഭാര്യമാരിലും എച്ച്ഐവി ബാധിക്കുന്നതിന് കാരണമാകുന്നു.

സ്വവര്‍ഗരതികകരിലും എച്ച് ഐ വി ബാധ വര്‍ദ്ധിച്ചതായാണ്, റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എച്ച് ഐ വി ബാധിതര്‍ക്കായി ഹെല്‍പ്പ് ഡക്സുകള്‍ ഉണ്ട്. പക്ഷേ ബൊധവത്കരണക്ലാസുകള്‍  പലയിടങ്ങളിലും നടക്കുന്നുണ്ട് എന്നാല്‍  യുവതലമുറയിലെ മാറുന്ന ജീവിതരീതി ഇത്തരം രോഗങ്ങള്‍ പകരുന്നതിനിടയാക്കുന്നുവെന്നാണ് കരുതപ്പെടുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക