യുവതിക്ക് നേരെ നഗ്നതാ പ്രദർശനം: യുവാവ് കസ്റ്റഡിയിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 8 ഓഗസ്റ്റ് 2023 (12:11 IST)
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ യാത്രക്കാരിയായ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ ഇരുപത്തഞ്ചുകാരനെ പോലീസ് പിടികൂടി. പൂവാർ സ്വദേശി രവിശങ്കറിനെയാണ് വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

റാന്നി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി. തിരുവനന്തപുരത്ത് ഒരു ഇന്റർവ്യൂവിനു വന്ന ശേഷം മടങ്ങുകയായിരുന്നു യുവതി. ബേസിൽ സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും യുവാവ് യുവതിയുടെ സമീപത്തെ ഒഴിഞ്ഞ സ്ഥലത്തു വന്നിരിക്കുകയും ദേഹത്ത് സ്പർശിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു.

ബസ് വെഞ്ഞാറമൂട് ഡിപ്പോയിൽ എത്തിയപ്പോൾ യുവതി കണ്ടക്ടറോട് കാര്യം പറഞ്ഞു. കണ്ടക്ടർ വിവരം ഡിപ്പോ അധികാരികളെയും തുടർന്ന് വെഞ്ഞാറമൂട് പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article