നഗ്നഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയവര്‍ പിടിയില്‍

വ്യാഴം, 22 മെയ് 2014 (16:53 IST)
സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി നഗ്ന ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി. പാറക്കട്ടയിലെ ഉവൈസ് എന്ന അഹമ്മദ് ഉവൈസ് (22), മാങ്ങാട് വാടക ക്വാര്‍ട്ടേഴ്സില്‍ താമസം സമീന (25) എന്നിവരെ ടൌണ്‍ പൊലീസാണു വലയിലാക്കിയത്.
 
ചിത്താരി സ്വദേശിയായ പ്രവാസി മലയാളിയെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി നഗ്ന ഫോട്ടോയെടുത്ത് 15000 രൂപയും അര ലക്ഷം രൂപാ വിലവരുന്ന മൊബൈല്‍ ഫോണും തട്ടിയെടുത്ത സംഘത്തില്‍ പെട്ട ഇവരെ തിങ്കളാഴ്ച ഓട്ടോയില്‍ സഞ്ചരിക്കവേയാണ്‌ പൊലീസ് പിടികൂടിയത്.
 
കഴിഞ്ഞ മാസം 24 നാണ്‌ കേസുമായി ബന്ധപ്പെട്ട സംഭവം ഉണ്ടായത്. മിസ്സ്ഡ് കോളിലൂടെ പരിചയപ്പെട്ട യുവതിയുടെ സഹായത്താലാണ്‌ ചിത്താരി സ്വദേശിയെ വലയിലാക്കി പണവും മറ്റും സംഘം തട്ടിയെടുത്തത്. കേസുമായി ബന്ധപ്പെട്ട് നസീദ എന്ന സ്ത്രീ ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
 
കാസര്‍കോട് സി.ഐ ജേക്കബിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണിവരെ പിടികൂടിയത്.  

വെബ്ദുനിയ വായിക്കുക